
പത്തനംതിട്ട: അടൂരില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. നെല്ലിമുകളിലാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ ഒരു പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി.
മറ്റൊരു വാഹനത്തില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ് മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്സ് ഓട്ടോ ഇടിച്ചത്. ശേഷം നിയന്ത്രണം വിട്ട് അകമ്പടി വാഹനം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ തന്നെ പൊലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും അപകടത്തില്‍പ്പെട്ട മറ്റ് വാഹനത്തിലുള്ളവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.



