
പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന് പ്രവേശിച്ച സംഭവം ആചാരലംഘനമല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഓര്‍ത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കോടതി തള്ളി.
തന്ത്രിയുടെ അനുമതിയോടെയും അതിഥിയായി എത്തിയതുമായതിനാല് ഇത് ആചാരലംഘനമല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിഥികളെ ബഹുമാനിക്കുന്നത് ക്ഷേത്രസംസ്കാരത്തിന്റെ ഭാഗമാണെന്നും 1965ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ നിയമത്തിന് വിരുദ്ധമായി നിലനില്ക്കരുതെന്നും നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കാന്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.
അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കണമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കാമെന്നും, തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും ആലോചിച്ച് തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 സെപ്റ്റംബര്‍ ഏഴിന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭായാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ മാര്‍ അപ്രേം അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയിരുന്നത്.



