
പത്തനംതിട്ട : അടൂരിൽ യുവതിക്ക് മെസ്സേജ് അയച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. അടൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ സുനിലിനാണ് സസ്പെൻഷൻ.
യുവതിയുടെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തതോടെയാണ് നടപടി.
യുവതിയെ നിരന്തരമായി മെസ്സേജ് അയച്ചു ശല്യപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്, 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം, തിരുവല്ലയിൽ വച്ച് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ നമ്പർ പോലീസുകാരന് ലഭിക്കുന്നത്. പിന്നീട് നിരന്തരം ഇയാൾ യുവതിക്ക് മെസ്സേജ് അയക്കുകയായിരുന്നു.