
പത്തനംതിട്ട: കോന്നിയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് താന്‍ നേതൃത്വത്തോട് സീറ്റ് ചോദിച്ചതെന്ന് അടൂര്‍ പ്രകാശ് എംപി.
എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് വിശദീകരിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ എല്ലാവരും തയ്യാറായെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ വൈകിയിട്ടില്ല. ഒരു ദേശീയ പാര്‍ട്ടിക്ക് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. സിപിഐഎം പോലുള്ള പാര്‍ട്ടികള്‍ക്ക് ഇവിടെ നിന്ന് തന്നെ തീരുമാനങ്ങളെടുക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ആരും മനപൂര്‍വം വൈകിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലത്തിലെ പ്രചാരണം സംബന്ധിച്ച് ആദ്യം ഫേസ്ബുക്കിലിട്ട് പോസ്റ്റ് വലിച്ചതിനെ സംബന്ധിച്ച വിവാദത്തിലും അടൂര്‍ പ്രകാശ് മറുപടി പറഞ്ഞു. ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായതിനാലാണ് പോസ്റ്റ് പിന്‍വലിച്ചത്. ഇപ്പോള്‍ അത് വീണ്ടും ഇട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കും. നൂറിലേറെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



