രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പിനും അറിയാം; പ്രതിയെ അറസ്റ്റ് ചെയ്യാതെ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്

Spread the love

രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രാഹുലിനെതിരെ മുന്‍പ് കോണ്‍ഗ്രസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം എവിടെയാണെന്ന് അറിയാവുന്ന ഏക ആള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

video
play-sharp-fill

രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പിനും അറിയാം. പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് വണ്ടത്. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.