play-sharp-fill
അടൂര്‍ പൊലീസ് കാന്റീനില്‍ വാങ്ങിക്കൂട്ടിയത് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍; 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ല; 2,24,342 രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങളും കണ്ടെത്തി; കാന്റീനിലെ ക്രമക്കേട് കണ്ടെത്തിയതിന് അച്ചടക്ക നടപടി;  കാന്റീന്‍ കള്ളന്മാര്‍ ഡിപ്പാര്‍ട്‌മെന്റില്‍ തന്നെ

അടൂര്‍ പൊലീസ് കാന്റീനില്‍ വാങ്ങിക്കൂട്ടിയത് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍; 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ല; 2,24,342 രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങളും കണ്ടെത്തി; കാന്റീനിലെ ക്രമക്കേട് കണ്ടെത്തിയതിന് അച്ചടക്ക നടപടി; കാന്റീന്‍ കള്ളന്മാര്‍ ഡിപ്പാര്‍ട്‌മെന്റില്‍ തന്നെ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാന്റീനിലേക്ക് വാങ്ങിയെന്നും ഇതില്‍ 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും 2ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്നും കാണിച്ച് അടൂര്‍ കെഎപി കമാന്‍ഡന്റ് ജയനാഥ് ഐപിഎസ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.


പ്രതിവര്‍ഷം 15 മുതല്‍ 20 കോടി രൂപ വരെ വില്‍പ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂര്‍. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെങ്കില്‍ മറ്റ് കാന്റീനുകളുടെ അവസ്ഥ എന്താകുമെന്നും ജയനാഥ് ഐപിഎസ് ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018- 2019 കാലഘട്ടത്തില്‍ പൊലീസ് കാന്റീനില്‍ 42,29,956 രൂപയുടെ ചെലവാകാന്‍ സാധ്യത ഇല്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ജയനാഥ് ഐപിഎസിന്റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. കാന്റീനില്‍ നിന്ന് 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും 224342 രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാല്‍ ഉള്ള നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടല്‍ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു വനിത ഉദ്യേഗസ്ഥയുടെ നിര്‍ദ്ദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായാ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീന്‍ കമ്മിറ്റികള്‍ പൊളിച്ചെഴുതിയാല്‍ മാത്രമെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ട് വരാന്‍ കഴിയു എന്നും ജയനാഥ് പറയുന്നു. പൊലീസിന് പുറത്തുള്ള ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ജയനാഥിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അഴിമതി പുറത്തുകാട്ടിയുള്ള റിപ്പോര്‍ട്ട്. ഗുരുതര ക്രമക്കേടില്‍ പൊലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കമാന്‍ഡന്റ് ജയനാഥ് ഐപിഎസ് പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.