അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്‌ കോടതി

Spread the love

അടൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കഠിനതടവും പിഴയും വിധിച്ചു.

നാരങ്ങാനം കാവുങ്കല്‍ വീട്ടില്‍ ബിജിൻ (27) നെയാണ് കോടതി ആറ് വർഷത്തെ കഠിനതടവിനും 55,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

2022-ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഷൈല.ഇ ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് റാന്നി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ ആർ.ജയരാജാണ് കേസിന്റെ തുടർനടപടികള്‍ പൂർത്തിയാക്കി കോടതിയില്‍ ചാർജ് ഷീറ്റ് സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോണ്‍ പി. ഹാജരായി.