അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥികളിൽ ഒരാൾ പീഡനത്തിനിരയായി ;വഴിക്കടവിലെ വാടക വീട്ടിൽ വച്ച് പീഡിപ്പിച്ചതായി പെൺകുട്ടി
സ്വന്തം ലേഖിക
പത്തനംതിട്ട : അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിങ് സ്ഥാപനത്തിൽനിന്ന് കാണാതായ മൂന്ന് പെൺകട്ടികളിൽ ഒരാൾ പീഡനത്തിന് ഇരയായി. മലപ്പുറം വഴിക്കടവിലെ വാടക വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.പുറത്തുവന്ന വൈദ്യപരിശോധനാ ഫലവും ഇത് ശരിവെയ്ക്കുന്നതായിരുന്നു. .മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് പൂണെയ്ക്കുള്ള യാത്രയ്ക്കിടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.ഇവരോടൊപ്പമുണ്ടായിരുന്ന നിലമ്പൂർ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രണ്ടു പെൺകുട്ടികളെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാളെ മാതാപിതാക്കളോടൊപ്പം വിട്ടു.ഈ മാസം 13നാണ് ഇവരെ കാണാതായത്. തുടർന്ന് സ്ഥാപനം ഉടമ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. റെയിൽവെ പൊലീസാണ് ഇവരെ കണ്ടെത്തിയത്