യുവതലമുറയുടെ മയക്കു മരുന്നുപയോഗത്തിനെതിരേ ഫ്‌ളാഷ് മോബ്, കലാ,കായിക മത്സരങ്ങള്‍, ഷോര്‍ട്ട് ഫിലിംഫെസ്റ്റിവല്‍ : സംഘടിപ്പിക്കുന്നത് മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്‌സും ഡിസ്ട്രിക്റ്റ് 318ബിയും

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: മയക്കു മരുന്നിന്റെ മഹാവിപത്തില്‍പ്പെട്ട യുവ തലമുറയെ ഉണര്‍ത്തുന്നതിനായി മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്‌സും ഡിസ്ട്രിക്റ്റ് 318ബിയും സംയുക്തമായി തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളജുകളിലും കളറിംഗ് ഇദ് ലൈവ്‌സ് ഓഫ് യൂത്ത് എന്ന വ്യത്യസ്തമായ ആന്റി ഡ്രഗ്‌സ് കാമ്പയിന്‍ നടത്തുന്നു.

സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. ഫാ.മാത്യു പായിക്കാട്ടില്‍ അധ്യക്ഷത വഹിക്കും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , ആന്റോ ആന്റണി എംപി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.ബിനോ ഐ കോശി തുടങ്ങിയവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമ്പയിന്റെ ഭാഗമായ നോ ടു ഡ്രഗ്‌സ് എന്ന തീമില്‍ വാക്കത്തോണ്‍ ,ഹാക്കത്തോണ്‍ , ഫ്‌ളാഷ് മോബ്, കലാ , കായിക മത്സരങ്ങള്‍ മയക്കു മരുന്നിനെതിരേ ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ഇതിനു പുറമെ ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. മികച്ച ഒന്നും രണ്ടും ചിത്രങ്ങള്‍ക്ക് ഒരു ലക്ഷവും അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് സമ്മാനം. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നടി എന്നിവര്‍ക്കും സമ്മാനമുണ്ട്.

ഡിസംബര്‍ ഒന്നിനു ശേഷം ചിത്രീകരിച്ച 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് മത്സരത്തിന് അയയ്‌ക്കേണ്ടത്. 2024 ജനുവരി 31നാണ് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി. ചിത്രങ്ങള്‍ അയയ്‌ക്കേണ്ട അവസാന തീയതി 2024 ഫെബ്രുവരി 28. ഡോ.ബിനോ ഐ കോശി, വിനീഷ് മോഹന്‍, വര്‍ഗീസ് പനയ്ക്കല്‍, സന്തോഷ് വര്‍ഗീസ്, സി.യു.മത്തായി എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.