അടൂർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറിനെ ആക്രമിക്കാൻ ശ്രമിക്കുകയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും ചെയ്ത കേസ്; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

അടൂർ: ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറിനെ ആക്രമിക്കാൻ തുനിയുകയും സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും ചെയ്ത കേസിൽ ആനന്ദപള്ളി സ്വദേശി അറസ്റ്റിൽ.

വടക്കടത്തുകാവ് മുരുകൻ കുന്ന് രാജേഷ് ഭവനം മനോജ് കുമാർ (48) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ അഞ്ചരയോടെ പ്രതി ക്യാഷ്വാലിറ്റിയിലേക്ക് അതിക്രമിച്ചു കയറി ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ബഹളം വയ്ക്കുകയും ആയിരുന്നു.

തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാർക്കും ദേഹോദ്രവം ചെയ്തു. പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.