‘അടൂരിന്‍റെ കാലത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിൽ പെണ്‍കുട്ടികള്‍ കുറവായിരുന്നു’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍

Spread the love

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിനെതിരായ പ്രസ്താവനയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ തള്ളി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അടൂര്‍ ഗോപാലകൃഷ്ണന്‍റെ കാലത്തായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് മോശമായിരുന്നതെന്നും അടൂർ ചെയർമാനായിരുന്ന കാലത്തേക്കാൾ ഇപ്പോൾ നിലാവാരം മെച്ചപ്പെട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കോൺക്ലേവ് വേദിയിൽ അടൂർ നടത്തിയത് സ്വയം വിമർശനം തന്നെയാണ്. അടൂർ ചെയർമാൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മുഴുവൻ സീറ്റിലും വിദ്യാർത്ഥികളെത്തി. 2022 ൽ നടന്ന സമരവും ജാതീയവിഷയങ്ങളിലായിരുന്നു. അന്ന് സമരത്തെ എതിർത്തയാളാണ് അടൂർ ഗോപാലകൃഷണൻ. അന്നത്തെ സമരം ശരിയെന്ന് തെളിയിക്കുന്നതാണ് അടൂരിന്‍റെ കോൺക്ലേവ് പ്രസംഗം. അടൂർ ഗോപാലകൃഷ്ണൻ ഇങ്ങനെ സംസാരിക്കാൻ പാടില്ല. അടൂർ കേരളത്തിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ താഴ്ത്തികെട്ടുന്നു.

മറ്റ് നാടുകളിലുള്ളവർ പ്രശംസിക്കുമ്പോൾ ഇവിടെയുള്ളവർ തഴയുന്നു. അടൂരിന്‍റെ കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടി പെൺകുട്ടികൾ കുറവായിരുന്നു. ഇപ്പോൾ കൂടുതൽ പെൺകുട്ടികൾ സിനിമ പഠിക്കാൻ എത്തുന്നു. താൻ പഠിക്കാൻ വരുമ്പോള്‍ ആകെ രണ്ടു പെണ്‍കുട്ടികള്‍ മാത്രമാണ് അഡ്മിഷൻ എടുത്തിരുന്നതെന്നും ഇപ്പോള്‍ എട്ടോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. അടൂരിന്‍റെ കാലത്ത് അഡ്മിഷൻ കൊടുക്കാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group