മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കുകയാണ് ചെയ്തത്; ഒരുഭാഗം മാത്രം കേട്ടു; കുളിമുറി കഴുകിച്ചെന്ന ആരോപണം സാമന്യബുദ്ധിക്ക് നിരക്കാത്തതാണ്; രാജിപ്രഖ്യാപനത്തിനു ശേഷം അടൂര്‍ ഗേപാലകൃഷ്ണൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തിൽ മാധ്യമങ്ങൾ ആടിനെ പേപ്പട്ടിയാക്കുകയാണ് ചെയ്തതെന്ന് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. നാശത്തിന്റെ വക്കില്‍ എത്തിനിന്നിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ കേന്ദ്രമാക്കുന്നതിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചയാളായിരുന്നു ശങ്കര്‍ മോഹൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയാളെ അപമാനിച്ച് പടി കടത്തിവിട്ടു. ഇദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോ ഉള്ള ഒരു വ്യക്തി ഇന്ത്യയില്‍ ഇല്ല. അത്തരത്തിലുള്ള മലയാളി പ്രൊഫഷണലിനെയാണ് നമ്മള്‍ ക്ഷണിച്ചുവരുത്തി അടിസ്ഥാനപരമായ ദുരാരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച് പടി കടത്തിവിട്ടത്.
സമരക്കാരുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. തുപ്പുകാരില്‍ ആരും പട്ടികജാതിയില്‍പ്പെട്ടവരല്ല. അതില്‍ നായരും ആശാരിയും മറ്റുമാണ് ഉള്ളത്. ഡയറക്ടറുടെത് ഔദ്യോഗിക വസതിയാണ്. ദിനംപ്രതി അവിടെ ചെന്ന് ശുചീകരണം നടത്തേണ്ട ചുമതല സ്വീപ്പര്‍മാരില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം മതിയെന്ന നിലപാടാണ് അദ്ദേഹം തീരുമാനിച്ചത്. കുളിമുറി കഴുകിച്ചെന്ന ആരോപണം സാമന്യബുദ്ധിക്ക് നിരക്കാത്തതാണെന്നും അടൂര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഒരുഭാഗം മാത്രം കേട്ടു. സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവല്‍ക്കാരനായ വിദ്വാന് സമരാസൂത്രണത്തില്‍ പങ്കുണ്ട്. പിആര്‍ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവര്‍ത്തനം നടത്തിയെന്നും അടൂര്‍ ആരോപിച്ചു.