video
play-sharp-fill
Main
അടൂർ എം സി റോഡിൽ കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: 2 പേരുടെ നില ഗുരുതരം, പിക്കപ്പ് അമിത വേഗതയിലെന്ന് ബസ് യാത്രക്കാർ

അടൂർ എം സി റോഡിൽ കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: 2 പേരുടെ നില ഗുരുതരം, പിക്കപ്പ് അമിത വേഗതയിലെന്ന് ബസ് യാത്രക്കാർ

Spread the love

 

അടൂർ: അടൂർ എം.സി. റോഡിൽ വടക്കടത്തുകാവിൽ കെ.എസ്.ആർ.ടി.സി. ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

 

പിക്കപ്പ് ഡ്രൈവറും കൊല്ലം അഞ്ചൽ സ്വദേശിയുമായ വിജയൻ, ഇദ്ദേഹത്തിന്റെ സഹായി അരുൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

പരിക്കേറ്റ ആറുപേരെ അടൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പിക്കപ്പ് അമിത വേഗതയിലായിരുന്നുവെന്നാണ് ബസി യാത്രക്കാർ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group