അടൂര്‍ എംസി റോഡില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Spread the love

അടൂര്‍: അടൂര്‍ എംസി റോഡില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പന്തളം മുളംപുഴ മലേത്ത് വീട്ടില്‍ ശ്രീകാന്ത് സോമന്‍ (40), സഹോദരി ശ്രീലക്ഷ്മി (37), സഹോദരി ഭര്‍ത്താവ് ദിലീപ് (45), ആംബുലന്‍സ് ഡ്രൈവര്‍ ബിനു തങ്കച്ചന്‍ (40), സഹായി മനു (25) എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റത്.

ഡ്രൈവര്‍ ബിനുവിനെയും ദിലീപിനെയും ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മറ്റു മൂന്ന് പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രി 8.45-ന് പന്തളത്തെ വീട്ടില്‍ വയറില്‍ കത്തി കുത്തി പരിക്കേല്‍പ്പിച്ച ശ്രീകാന്തിനെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. രാത്രി 9.20-ന് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപം എംസി റോഡിലായിരുന്നു അപകടം.

ആംബുലന്‍സ് കരുവാറ്റ കൊല്ലീരേത്ത് പുത്തന്‍വീട്ടില്‍ കെ.എം. തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് മറിഞ്ഞത്. വീടിന് നിര്‍മാണനാശം സംഭവിച്ചതായി വിവരം. മൂന്ന് കുത്തുകളാണ് ശ്രീകാന്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ അദ്ദേഹത്തിന് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അടൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്.