അടൂരില്‍ മരണപ്പാച്ചിലിനിടെ കാറിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവം; പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

Spread the love

പത്തനംതിട്ട: അടൂർ ഇളമണ്ണൂരില്‍ കാറിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്.

video
play-sharp-fill

മദ്യലഹരിയില്‍ വാഹനമോടിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാരുടെ സഹായത്തോടെ പുനലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഞായറാഴ്ച വൈകിട്ട് ഇളമണ്ണൂർ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാൻ നടന്നു പോവുകയായിരുന്ന ഭക്തർക്ക് നേരെയാണ് മരണപ്പാച്ചിലുമായി കാർ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളമണ്ണൂർ കുന്നുവിള കിഴക്കേതില്‍ ഉഷ എന്ന അമ്പത്തിനാലുകാരിയുടെ ജീവൻ കവർന്നത് മദ്യപസംഘത്തിന്റെ അമിത വേഗതയായിരുന്നു.
ഉഷയ്ക്കൊപ്പമുണ്ടായിരുന്ന ശാന്തയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന കൊച്ചുബാലൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.