video
play-sharp-fill
അനുജയുമായി മുഹമ്മദ് ഹാഷിം കാര്‍ മനഃപൂര്‍വം കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയെന്ന് എംവിഡി; ലോറി ഡ്രൈവര്‍ക്കെതിരെ ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യകേസ് ഒഴിവാക്കി പൊലീസ്

അനുജയുമായി മുഹമ്മദ് ഹാഷിം കാര്‍ മനഃപൂര്‍വം കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയെന്ന് എംവിഡി; ലോറി ഡ്രൈവര്‍ക്കെതിരെ ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യകേസ് ഒഴിവാക്കി പൊലീസ്

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കില്‍ കണ്ടെയ്നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി രണ്ടുപേർ മരിച്ച സംഭവത്തില്‍ കണ്ടെയ്നർ ലോറിയുടെ ഡ്രൈവറെ കേസില്‍ നിന്നും ഒഴിവാക്കി.

നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37), ചാരുംമൂട് സ്വദേശി മുഹമ്മദ് ഹാഷിമും(31) മരിച്ച അപകടത്തിലാണ് വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കിയത്.

നേരത്തേ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യകേസ് ചുമത്തിയിരുന്നു. എന്നാല്‍, ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോർട്ട്‌ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. കണ്ടെയ്നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയില്‍ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസില്‍നിന്ന് ഒഴിവാക്കിയത്.