video
play-sharp-fill

അടൂരിൽ വാഹനാപകടം ;യുവാവിന് ദാരുണാന്ത്യം ;മരിച്ചത് പന്തളം സ്വദേശിയായ പത്തൊൻപത്കാരൻ

അടൂരിൽ വാഹനാപകടം ;യുവാവിന് ദാരുണാന്ത്യം ;മരിച്ചത് പന്തളം സ്വദേശിയായ പത്തൊൻപത്കാരൻ

Spread the love

അടൂർ: ലൈഫ് ലൈൻ ആശുപത്രിക്ക് മുൻപിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരക്ക് ഉണ്ടായ വാഹന അപകടത്തിൽ 19 കാരന് ദാരുണാന്ത്യം.
പന്തളം, കുരമ്പാല സൗത്ത്, പാലമേൽ, തച്ചനംകോട്ട് മേലേതിൽ വീട്ടിൽ ബിനിൽ വർഗീസ്( 19)ആണ് മരിച്ചത്.

തിരുനെൽവേലിയിൽ നിന്നും വണ്ടാനത്തേക്ക് സിമൻ്റുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ചരക്ക് ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന പെട്ടി ഓട്ടോയിൽ തട്ടി ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.

ലോറിയുടെ അടിയിൽ പെട്ട ബിനിലിനെയും വലിച്ചു കൊണ്ട് 20 മീറ്ററോളം ലോറി മുന്നോട്ട് പോയാതായി ദൃക്സാക്ഷികൾ പറയുന്നു.
അടൂർ നിന്നും കടുമാംകുളത്തുള്ള വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് ബിനിൽ അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് സ്വദേശി അയൂബിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി. തമിഴ്നാട് സ്വദേശി പ്രസാദ് ആണ് വാഹനം ഓടിച്ചിരുന്നത്. ബിനിലിൻ്റെ
നെഞ്ച്, വയർ ഭാഗങ്ങൾ റോഡിൽ ഉരഞ്ഞ് പൂർണ്ണമായും ചതഞ്ഞ് അരഞ്ഞ നിലയിൽ ആയിരുന്നു.

ഫയർ ഫോഴ്സ് പുറത്തെടുത്ത മൃതദേഹം ഉടൻ തന്നെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു.