
കണ്ണൂർ: മുനീശ്വരൻ കോവിലിന് മുന്നില്‍ നവീൻ ബാബു കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൻറെ ഒരു സുഹൃത്ത് കാസർകോടുനിന്നും വരുമെന്നാണ് ഡ്രൈവറോട് പറഞ്ഞത്. ഇത് ആരാണെന്ന് എ.ഡി.എം. പറഞ്ഞില്ല.ആദ്യം ഓഫീസില്‍ നിന്നിറങ്ങിയ നവീൻ ബാബു കാറിൻറെ ലോഗ് ബുക്ക് ഒപ്പിടാൻ തിരികെ വന്നിരുന്നു.
എന്നിട്ടാണ് അവസാനയാത്ര തുടങ്ങിയത്. മുനീശ്വരൻ കോവിലില്‍ നിന്നും നവീൻ ബാബു എങ്ങനെയാണ് ക്വാർട്ടേഴസില്‍ എത്തിയതെന്ന് വ്യക്തമല്ല. മുനീശ്വരൻ കോവില്‍ മുഴുവൻ ക്വാർട്ടേഴ്സ് വരെ എന്തു സംഭവിച്ചെന്ന് പോലീസ് ഇതുവരെയും പരിശോധിച്ചിട്ടില്ല. മുനീശ്വരൻ കോവിലില്‍ നിന്നും നവീൻ ബാബുവിനെ പിന്തുടർന്നെത്തിയ ആരെങ്കിലും അദ്ദേഹത്തെ കൊന്ന് കെട്ടി തൂക്കിയോ എന്നും പരിശോധിച്ചിട്ടില്ല.
ക്വാർട്ടേഴ്സ് തുറന്നിട്ട ശേഷം ഒരാള്‍ ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. ക്വാർട്ടേഴ്സിന് സമീപമുള്ള സി. സി. ടി.വി ദൃശ്യങ്ങളും ആരും പരിശോധിച്ചിട്ടില്ല. നവീൻ ബാബു തൂങ്ങിമരിച്ചതായി പോലീസിന് എവിടെ നിന്നാണെന്ന് ഉറപ്പുകിട്ടിയതെന്നും വ്യക്തമല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂർ സി. പി. എമ്മിൻറെ തട്ടകമാണ്. അവിടെ എന്തു നടക്കണമെന്ന് തീരുമാനിക്കേണ്ടത് സി. പി എം ആണ്. പി.പി. ദിവ്യ പാർട്ടിയുടെ ഓമനമകളാണ്’ .അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ പാർട്ടി ഒപ്പം നില്‍ക്കും. അതാണ് കണ്ണൂരില്‍ കണ്ടത് . ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം തീർക്കുകയായിരുന്നു പാർട്ടി.മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നാവിറങ്ങി പോയി.മന്ത്രി രാജൻ മാത്രമാണ് സത്യസന്ധമായി പ്രതികരിച്ചത്.
പിപി ദിവ്യ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായാണെന്ന് എഡിഎമ്മിൻ്റെ ബന്ധു ബി ഹരീഷ് കുമാർ പറഞ്ഞു. ദിവ്യ എത്തിയത് ആസൂത്രിതമായാണെന്നും നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്നും ഹരീഷ് കുമാർ പറഞ്ഞു. ദിവ്യ കളക്ടറേറ്റിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെന്ന് കളക്ടർ പറഞ്ഞതായും ഹരീഷ് വെളിപ്പെടുത്തി. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് അറിയില്ലായിരുന്നുവെന്നും കളക്ടർ പറഞ്ഞിരുന്നുവെന്നും ഹരീഷ് പറയുന്നു.
മുമ്പും കണ്ണൂർ സിപിഎം അവരുടെ ശത്രുക്കള്‍ക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്. ടി.പി ചന്ദ്രശേഖരൻ ഏറ്റവും വലിയ ഉദാഹരണമാണ്. ദിവ്യ പാർട്ടി ബന്ധുവാണ്.അപ്പോള്‍ ദിവ്യയുടെ ശത്രുക്കള്‍ പാർട്ടിയുടെ ശത്രുവാണ് .ഇതാണ് സി.പി.എം നയം. ആ നയത്തിനെ അടിസ്ഥാനമാക്കിയ കാര്യങ്ങളാണ് കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്നത്. ദിവ്യയുടെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാൻ സി.പി എം അനുവദിക്കില്ല.
നവീൻ ബാബുവിനെ ആരെങ്കിലും കൊന്ന് കെട്ടിതൂക്കിയതാവാം എന്ന സംശയത്തിലാണ് ഭാര്യയും മക്കളും ബന്ധുക്കളും ഉള്ളത്. നവീന് രാത്രി എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്താത്തതില്‍ വീട്ടുകാർ സംശയാലുക്കളാണ്. അത്തരത്തില്‍ അന്വേഷണം നടന്നാല്‍ അത് പാർട്ടിക്ക് കുരുക്കാവുമെന്ന് പോലീസ് കരുതുന്നുണ്ടാവാം.
കണ്ണൂരില്‍ പോലീസ് അനങ്ങണമെങ്കില്‍ സി.പി എം ജില്ല സെക്രട്ടറി പറയണം ദിവ്യയെ അനുകൂലിച്ച് പി. ജയരാജനും ഇ.പി. ജയരാജനും രംഗത്ത് വരാത്തതും സംശയം ഉണർത്തുന്നു. കണ്ണൂരിലെ നേതാക്കളില്‍ പലരും ദിവ്യക്കെതിരെ പരസ്യ പ്രതി കരണം നടത്തിക്കഴിഞ്ഞു. എം.വി. ജയരാജനാകട്ടെ നവീൻ ബാബുവിനെതിരെ സംസാരിക്കുകയും ചെയ്തു.
നവീനിന്റേത് കൊലപാതകമാണെങ്കില്‍ അക്കാര്യം പുറത്തു വരേണ്ടതാണ്. എന്നാല്‍ പുറത്തുവരാത്ത തരത്തില്‍ അടയ്ക്കുകയാണ് പോലീസ് ചെയ്യുന്നത്. നവീൻ ബാബുവിന്റെ വീട്ടുകാരെ പോലും ഇത്തരം ഒരു ആരോപണത്തില്‍ നിന്നും പിൻവലിക്കാൻ ശ്രമം നടക്കുന്നുണ്ട്. നവീൻ ബാബുവിന് കാണിച്ചു തരാമെന്ന് പറഞ്ഞ ശേഷമാണ് ദിവ്യ മടങ്ങിയത്. ഇതെല്ലാം തെളിയണമെങ്കില്‍ നവീനിന്റെ ഫോണും അദ്ദേഹം സഞ്ചരിച്ച വഴിയിലെ സി.സി. ടി.വി. ദ്യശ്യങ്ങളും കിട്ടണം. എന്നാല്‍ ഇതൊന്നും തെളിയുക എളുപ്പമല്ല.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം പത്തനംതിട്ടയിലേക്ക് ട്രെയിനില്‍ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
നവീൻ ബാബുവിന്റെ മൃതദേഹത്തില്‍ നിന്നോ വീട്ടില്‍ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. അന്വേഷണം ആദ്യ ഘട്ടത്തിലാണ്. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അത് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി. കത്ത് ഉണ്ടായിരുന്നെങ്കില്‍ തന്നെ ഭരിക്കുന്ന സർക്കാരിന് അത് മാറ്റാൻ നിമിഷങ്ങള്‍ മതി. ആത്മഹത്യ ചെയ്യുന്ന ഒരാള്‍ ഒരു കത്ത് എങ്കിലും ബാക്കി വയ്ക്കാതിരിക്കുമോ എന്ന സംശയവും ബാക്കിയാവുന്നു. കമ്മീഷണർ പറഞ്ഞ അന്വേഷണവും ഒരിടത്തുമെത്തിയില്ല



