play-sharp-fill
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി. ദിവ്യയെ കളക്ടർ ക്ഷണിച്ചില്ല: എന്നാൽ യോഗ സമയം ദിവ്യ കളക്ടറോട് ചോദിച്ചിരുന്നു: ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി; കളക്ടര്‍ അരുണ്‍ കെ വിജയനെതിരായ നടപടിയില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കും..

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി. ദിവ്യയെ കളക്ടർ ക്ഷണിച്ചില്ല: എന്നാൽ യോഗ സമയം ദിവ്യ കളക്ടറോട് ചോദിച്ചിരുന്നു: ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി; കളക്ടര്‍ അരുണ്‍ കെ വിജയനെതിരായ നടപടിയില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കും..

കണ്ണൂർ: ഇപ്പോള്‍ 29 ന് വിധി വരാൻ ഇരിക്കെ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഈ സാഹചര്യത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരായ നടപടിയില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കും.

പിപി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല.

യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദിവ്യയെ ക്ഷണിച്ചില്ലെന്ന കലക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടര്‍ മൊഴി നല്‍കി. കണ്ണൂര്‍ കളക്ടര്‍ അടക്കം 17 പേരില്‍ നിന്നാണ് മൊഴി എടുത്തത്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലി വാങ്ങി എന്നതിനു ആരും ഒരു തെളിവും നല്‍കിയില്ല. കൈക്കൂലി വാങ്ങി എന്നതിനു മൊഴിയും ഇല്ല. പമ്പിനു എന്‍ഒസി നല്‍കിയതില്‍ എഡിഎം പ്രവര്‍ത്തിച്ചത് നിയമപരമായി മാത്രമാണ്. വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റാണ് അന്വേഷണം നല്‍കുന്നത്. പോലീസ് കേസിലും ഇത് നിര്‍ണ്ണായകമായി മാറും.നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ പി.പി.ദിവ്യക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രഅയപ്പിലെ അധിക്ഷേപ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈക്കൂലി വാങ്ങി എന്നതിന് ആരും ഒരു തെളിവും നല്‍കിയില്ല. കൈക്കൂലി വാങ്ങി എന്നതിന് മൊഴിയും ഇല്ല. യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കലക്ടർ അരുണ്‍ കെ.വിജയനും എ.ഗീതയോട് നിഷേധിച്ചിട്ടുണ്ട്.

14നു രാവിലെ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഉദ്ഘാടക ദിവ്യയും അധ്യക്ഷൻ കലക്ടറും ആയിരുന്നു. അവിടെവച്ച്‌ യാത്രയയപ്പ് ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നു. നവീൻ ബാബുവിനെ വിടുതല്‍ ചെയ്യാൻ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണ് എന്നീ വിവരങ്ങളാണ് കലക്ടറുടെ വിശദീകരണത്തില്‍ ഉള്ളതായി അറിയുന്നത്.

അപേക്ഷകനായ ടി.വി.പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചതെന്ന് ഫയല്‍ പരിശോധനയിലും ജീവനക്കാരില്‍ നിന്നു ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് വ്യക്തമായത്.