video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamഅന്ന് ശ്യാമള: മരിച്ചത് സാജൻ പാറയിൽ: ഇന്ന് പി.പി. ദിവ്യ : മരിച്ചത് എ ഡി...

അന്ന് ശ്യാമള: മരിച്ചത് സാജൻ പാറയിൽ: ഇന്ന് പി.പി. ദിവ്യ : മരിച്ചത് എ ഡി എം നവീൻ ബാബു: അധികാര തണലിൽ എന്തുമാകാമെന്ന് കരുതുന്ന രണ്ട് സ്ത്രീകൾ: ശ്യാമളക്കെതിരെ കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍ നവീൻ ബാബു മരിക്കില്ലായിരുന്നു

Spread the love

കണ്ണൂർ: അന്ന് എം വി ഗോവിന്ദന്റെ ഭാര്യ ശ്യാമളയെ നിലക്ക് നിർത്തി കർശന നടപടി എടുത്തിരുന്നു എങ്കില്‍ ഇന്ന് എ.ഡി.എം. കെ.
നവീൻ ബാബു മരിക്കില്ലായിരുന്നു.

രണ്ടും ഭരണപക്ഷത്തേ നേതാക്കളുടെ കൈവിട്ട കളിയും അധികാര ഗർവ്വും. അന്ന് സാജൻ പാറയില്‍.. ഇന്ന് നവീൻ ബാബു… അന്ന് പി.കെ ശ്യാമള എന്ന സ്ത്രീ.. ഇന്ന് പി പി ദിവ്യ. ഒരു മാറ്റവും ഇല്ല. പി കെ ശ്യാമളയില്‍ നിന്നും പി പി ദിവ്യ യിലേക്കുള്ള ദൂരം വളരെ ചെറുതാണ്‌. ഒരേ പാർട്ടി..ഒരേ ഭരണം..ഒരേ പക്ഷക്കാർ… ഇരുവരും സ്ത്രീകള്‍. ശക്തമായ അധികാരതണല്‍… എല്ലാം ഒത്തുവരികയാണിവിടെ…

തന്റെ ജീവിത സന്മാദ്യം എല്ലാം ഉപയോഗിച്ച്‌ കടം എടുത്തും പ്രവാസിയായ സാജൻ ആന്തൂർ നഗരസഭയില്‍ പണിത കണ്‍ വൻഷൻ സെന്ററിനു നഗരസഭാ ചെയർമാന്റെ എതിർപ്പ് മൂലം ലൈസൻസ് നല്കിയില്ല. നഗര സഭ ഭരിക്കുന്നത് സി പി എം. ഭരണാധികാരി ഇന്നത്തേ സി പി എം സംസ്ഥാന സിക്രട്ടറി സാക്ഷാല്‍ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള ഗോവിന്ദൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാട് പീഢിപ്പിച്ചും ചുവപ്പ് നാടയില്‍ ഇട്ട് വലിച്ചും അന്ന് ശ്യാമളയും സംഘവും സാജൻ പാറയില്‍ എന്ന വ്യവസായിയെ വിഷമിപ്പിച്ചു. ഫലമോ ഒടുവില്‍ സാജൻ ആത്മഹത്യ ചെയ്തു. ശ്യാമളയ്ക്ക് മാത്രം ഒഴിവാക്കാൻ ആകുമായിരുന്ന ആ മരണത്തില്‍ പിന്നീട് ശ്യാമള പ്രതികൂട്ടില്‍ വന്നു എങ്കിലും ഭരണത്തിന്റെ തണലില്‍ രക്ഷപെടുകയായിരുന്നു.

ഈ വികസന വിരുദ്ധർ എന്നെ തോല്‍പിച്ചു, ഇവരോട് ഞാനും എന്റെ ജീവനക്കാരും പോരടിച്ചിട്ടും ഫലമുണ്ടായില്ല. പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവൻ പാഴായി’- സാജന്റെ മുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്ത നോട്ട് ബുക്കില്‍ സ്വന്തം കൈപ്പടയില്‍ സാജനെഴുതിയ വാചകങ്ങള്‍. ഈ വാചകങ്ങള്‍ അന്വേഷണ റിപ്പോർട്ടില്‍ അതേപടി പരാമർശിക്കുന്നുണ്ട്.

എന്നിട്ടും ഇത്രമാത്രം തെളിവുണ്ടായിട്ടും സാജനു നീതി കിട്ടിയില്ല. സാജൻ തന്നെ മരണ കാരണം വ്യക്തമാക്കി എഴുതി വയ്ച്ചിട്ടും ശ്യാമള എന്ന സ്ത്രീ അധികാരത്തിന്റെയും പാർട്ടിയുടെയും തണലില്‍ രക്ഷപെടുകയായിരുന്നു

അന്ന് ശ്യാമളക്കെതിരെ കർശന നടപടി ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. നവീൻ ബാബു ഇന്ന് ജീവനോടെ കാണുമായിരുന്നു. ജന പ്രധിനിധികളുടെ അമിത അധികാര ദുർവിനയോഗം ആണ്‌ രണ്ടിടത്തും ദുരന്തം ഉണ്ടാക്കിയത്. അന്ന് ശ്യാമള, ഇന്ന് ദിവ്യ..രണ്ടിടത്തും സ്ത്രീകള്‍. ഒരാള്‍ നഗരസഭാ ചെയർമാൻ..മറ്റൊരാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

2019 ജൂണ്‍ 18 ന് ആണ് പുതിയ തെരുവിലെ വീട്ടില്‍ സാജൻ ജീവനൊടുക്കുന്നത്. 15 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിക്കാത്തതിന്റെ മനോവിഷമം സാജനുണ്ടായിരുന്നു. ഇക്കാര്യം അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല. ആന്തൂർ നഗരസഭയെയും അധ്യക്ഷ പി.കെ.ശ്യാമളയെയുമാണു കുടുംബം പ്രതിക്കൂട്ടില്‍ നിർത്തിയതെങ്കിലും അന്വേഷണ സംഘത്തിന്റെ പ്രതിക്കൂട്ടിലേക്ക് ഇവർ ഇതുവരെ കയറിയിട്ടില്ല.

സാജനു സാമ്പത്തിക പ്രയാസമുണ്ടായിരുന്നു. ചില കുടുംബപ്രശ്നങ്ങളും. അതു മാനസിക സമ്മർദമായി. കണ്‍വൻഷൻ സെന്റർ തുറക്കാനാകില്ലെന്ന തിരിച്ചറിവ് സാജനെ തളർത്തി. അതായത്, അന്വേഷണ സംഘത്തിന്റെ കണ്ണില്‍ ലൈസൻസ് പ്രശ്നം പല കാരണങ്ങളില്‍ ഒന്നു മാത്രം.

മരണശേഷം, ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ചപ്പോഴാണു താല്‍ക്കാലിക ലൈസൻസ് ലഭിച്ചത്. വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കാൻ ഒരു വർഷത്തെ സമയപരിധിയും നല്‍കി. എങ്കിലും, ഇത്തവണയും ലൈസൻസ് പുതുക്കി. മുപ്പതോളം വിവാഹങ്ങള്‍ നടന്നു. അന്നത്തെ നഗരസഭ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, 2 ഓവർസിയർമാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാലും എല്ലാത്തിനും ചുക്കാൻ പിടിച്ച ശ്യാമഇ സി പി എം വടവൃക്ഷത്തിന്റെ തണലില്‍ സുരക്ഷിതയായിരുന്നു.

സാജന്റെ കുടുംബം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നതോടെയാണു സിപിഎം പ്രതിരോധത്തിലായത്. പിന്നീട് പരസ്യ ആരോപണങ്ങളില്‍നിന്നു കുടുംബം പിൻമാറിയതോടെ വിവാദങ്ങളില്‍നിന്നു പാർട്ടി മെല്ലെ കൈകഴുകി.

പ്രവാസി വ്യവസായി സാജൻ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂർ നഗരസഭയ്ക്കോ, നഗരസഭാധ്യക്ഷയായ സിപിഎം നേതാവ് പി.കെ.ശ്യാമളയ്ക്കോ പങ്കില്ലെന്ന് അന്വേഷണ സംഘം പറയുകയായിരുന്നു. അതായത് സർക്കാരിന്റെ ഭാഗമായുള്ള സ്വന്തം പാർട്ടിയിലെ വട വൃക്ഷമായ ഗോവിന്ദന്റെ ഭാര്യയായ ശ്യാമളക്കെതിരെ ചെറുവിരല്‍ അനക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചില്ല. ഇവിടെ സർക്കാർ തന്നെ തെറ്റ് ചെയ്ത് സർക്കാർ തന്നെ പ്രതിക്കൂട്ടിലായി ഒടുവില്‍ സർക്കാർ തന്നെ റിപോർട്ടും ഉണ്ടാക്കി.

ആർക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന കണ്ടെത്തലില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച്‌ അന്തിമ റിപ്പോർട്ട് തളിപ്പറമ്പ് ആർഡിഒയ്ക്ക് സമർപ്പിക്കുകയായിരുന്നു.ആന്തൂർ നഗരസഭയില്‍ നിർമിച്ച പാർഥ കണ്‍വൻഷൻ സെന്ററിനു ലൈസൻസ് കിട്ടാത്തതില്‍ മനം നൊന്താണു സാജൻ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ ആരോപണം നർകോട്ടിക് സെല്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments