
സിനിമയെക്കുറിച്ച് പഠിക്കാം ; കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 6 പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; പ്രായപരിധിയില്ല
സ്വന്തം ലേഖകൻ
സംസ്ഥാന സർക്കാരിനു കീഴിലുള്ള കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ 6 പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 22 വരെ അപേക്ഷിക്കാം (www.krnnivsa.com). 3 വർഷമാണു കോഴ്സ് കാലാവധി.
പ്രോഗ്രാമുകൾ
1. സ്ക്രിപ്റ്റ് റൈറ്റിങ്
& ഡയറക്ഷൻ
2. എഡിറ്റിങ്
3. സിനിമറ്റോഗ്രഫി
4. ഓഡിയോഗ്രഫി
5. അനിമേഷൻ & വിഷ്വൽ
ഇഫക്ട്സ്
6.ആക്ടിങ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോന്നിനും 10 വീതം ആകെ 60 സീറ്റ്. ഇംഗ്ലിഷിലാണു ക്ലാസ്. ക്യാംപസിൽ താമസിക്കണം.
സർവകലാശാലാ ബിരുദമാണു യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
Third Eye News Live
0