
കോട്ടയം: കോട്ടയം ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ 2025-26 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി ഓഗസ്റ്റ് 12ന് കൗൺസലിങ്ങും അഡ്മിഷനും നടത്തും.
ഒന്നാം സ്ട്രീമിൽ ഒന്നുമുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് രാവിലെ ഒൻപതുമുതൽ 9.30 വരെയും രണ്ടാം സ്ട്രീമിൽ ഒന്നു മുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് 11 മുതൽ 11.30 വരെയുമാണ് സമയം.
പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ്, എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലുകളും മറ്റു ഫണ്ടുകളും പ്രവേശനസമയത്ത് നൽകണം. അപേക്ഷ നൽകാത്ത വിദ്യാർത്ഥികൾക്ക് പുതിയ അപേക്ഷ നൽകാനും അവസരമുണ്ട്. വിശദവിവരങ്ങൾക്ക് www.polyadmission.org സന്ദർശിക്കുക. ഫോൺ: 9446341691.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group