ചങ്ങനാശേരി നിയോജകമണ്ഡലത്തിന് വിവിധ പദ്ധതികള്‍ക്ക് 7.5 കോടി രൂപയുടെ ഭരണാനുമതി

Spread the love

ചങ്ങനാശേരി: കേരളമൊട്ടകെയുള്ള വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ചങ്ങനാശേരി നിയോജകമണ്ഡലത്തിന് 7.5 കോടി രൂപ അനുവദിച്ചു. നവകേരള സദസിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടി.

video
play-sharp-fill

നവകേരള സദസില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിക്കപ്പെട്ട നിയോജകമണ്ഡലങ്ങളില്‍ ഒന്നാണ് ചങ്ങനാശേരിയെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസന കാര്യത്തിലും കര്‍ഷകര്‍ക്ക് കൃഷി ഇറക്കുന്നതിനും ജലാശയങ്ങള്‍ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികള്‍ക്ക് സ്വൈര ജീവിതം നടത്തുന്നതിനും നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനും തോടിന് ആഴം കൂട്ടുന്നതിനും സംരക്ഷണഭിത്തികള്‍ നിര്‍മിക്കുന്നതിനും കൃഷിക്കും ജനങ്ങള്‍ക്കും പദ്ധതികള്‍ ഗുണകരമാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാമ്മൂട്- ശാന്തിപുരം റോഡിന്‍റെ മൂന്നു കിലോമീറ്റര്‍ അത്യാധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിന് ആറു കോടി രൂപ അനുവദിച്ചതാണ് പ്രധാന പദ്ധതി.

ചങ്ങനാശേരി മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്നിലെ കണ്ണന്‍പേരൂര്‍ ക്ഷേത്രത്തിന് സമീപം മടത്തിനികടവ് -മാഞ്ഞില്ലം-ഇരിപ്പോങ്ങാനം പാടശേഖരം തോട് നവീകരണം, കുറിച്ചി പഞ്ചായത്തിലെ വാര്‍ഡ് 17ലെ കട്ടച്ചിറമറ്റം -ഔട്ട് പോസ്റ്റ്‌ തോട് പുനരുദ്ധാരണം, വാഴപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് ഏഴില്‍ ഇളങ്കാവ് ക്ഷേത്ര ഭാഗത്ത് ചാലച്ചിറത്തോട് ഇടതുകര സംരക്ഷണം, ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 10ല്‍ കുന്നക്കാട് പൊട്ടശേരി തോട് പുനരുദ്ധാരണം, വാഴപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 20ല്‍ എള്ളുകുഴി കണ്ടനക്കരി പടശേഖരത്തിന്‍റെ വശങ്ങളുടെ സംരക്ഷണം എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.

മാടപ്പള്ളി പഞ്ചായത്ത് നാലാംവാര്‍ഡില്‍ കണ്ടത്തില്‍ തോടിന്‍റെ സൈഡ് സംരക്ഷണം, കുറിച്ചി പഞ്ചായത്തിലെ ഒമ്ബതാംവാര്‍ഡില്‍ ചെമ്ബുചിറ പൊന്‍പുഴതോട് സംരക്ഷണം, വാഴപ്പള്ളി പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ ഈരത്തറ-ഇഞ്ചത്തുരുത്ത് പാടശേഖരം അകംബണ്ട് സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്കും പണം അനുവദിച്ചിട്ടുണ്ട്.