play-sharp-fill
വയനാട്ടിൽ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിൽ

വയനാട്ടിൽ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിൽ

 

സ്വന്തം ലേഖിക

 

കൽപ്പറ്റ: വയനാട്ടിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ. മേപ്പാടി പുത്തുമല മഹറൂഫ് (23), മേപ്പാടി നെല്ലിമുണ്ട നിധീഷ് (23), കൽപ്പറ്റ എമിലി അസലാം ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് 1.33 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ പിടിയിലായത്. കൽപ്പറ്റ സബ്ബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ എസ്‌ഐ വിഷ്ണു രാജു, എഎസ്ഐ സജു, സി.പി.ഒ സഖിൽ എന്നിവരും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന ജില്ലയായതിനാൽ തന്നെ നിരവധി പേരാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്കായി പ്രവർത്തിക്കുന്നത്. ഇതിൽ ഏറെയും യുവാക്കളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ പിടിച്ചെടുത്ത എം.ഡി.എം.എ കേസുകളിലെല്ലാം കൂടുതലും പിടിയിലായത് യുവാക്കളാണ്.

കുറഞ്ഞ അളവിൽ ലഹരി കടത്തി കൊണ്ടുപോകുന്നതിനാൽ തന്നെ നിയമനടപടികളിൽ നിന്ന് വേഗത്തിൽ രക്ഷപ്പെടാനാകുമെന്നതും പലരെയും തുടർന്നും മയക്കുമരുന്ന് സംഘത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ്. പ്രധാന പ്രതികളിലേക്ക് അന്വേഷണം എത്താത്തതും ലഹരിക്കടത്ത് വീണ്ടും സജീവമാകുന്നതിന് കാരണമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്