ആലുവയിൽ ഇരുചക്രവാഹനത്തില്‍ എംഡിഎംഎ; അഞ്ച് പേര്‍ പിടിയില്‍

Spread the love

 

സ്വന്തം ലേഖിക

ആലുവ: ആലുവയില്‍ ഇരുചക്രവാഹനത്തിലൊളിപ്പിച്ചിരുന്ന 380 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ 5 പേര്‍ പിടിയിലായി.
ആലുവ പൈപ്പ് ലൈന്‍ റോഡില്‍ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്നുമാണ് എം ഡി എം എ കണ്ടെടുത്തത്.

ബംഗ്ലൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി മുനീസ്, ആലുവ കുഴിവേലി പടി സ്വദേശി മുഹമ്മദ് അന്‍സാര്‍, മലയിടംതുരുത്ത് സ്വദേശി അഫ്സല്‍, പുന്നപ്ര സ്വദേശി ചാള്‍സ് ഡേവിസ് എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group