video
play-sharp-fill

എഡിഎം നവീന്‍ബാബുവിന്റെ മരണം: മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനയില്‍ അതൃപ്തിയുമായി കുടുംബം; പ്രതിസ്ഥാനത്തുള്ളവരുടെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനയെ കുറിച്ച് കോടതിയില്‍ മൗനം പാലിച്ചതിൽ ആക്ഷേപം; പി.പി. ദിവ്യയുടെ ഫോണിലെ വിവരങ്ങള്‍ നിര്‍ണായകമാണെന്നും കുടുംബം

എഡിഎം നവീന്‍ബാബുവിന്റെ മരണം: മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനയില്‍ അതൃപ്തിയുമായി കുടുംബം; പ്രതിസ്ഥാനത്തുള്ളവരുടെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനയെ കുറിച്ച് കോടതിയില്‍ മൗനം പാലിച്ചതിൽ ആക്ഷേപം; പി.പി. ദിവ്യയുടെ ഫോണിലെ വിവരങ്ങള്‍ നിര്‍ണായകമാണെന്നും കുടുംബം

Spread the love

പത്തനംതിട്ട: മുന്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനയില്‍ അതൃപ്തിയുമായി കുടുംബം. നവീന്‍ബാബുവിന്റെ രണ്ടു മൊബൈല്‍ ഫോണുകളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു എന്ന് സമ്മതിക്കുന്ന പോലീസ്, പ്രതിസ്ഥാനത്തുള്ളവരുടെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനയെ കുറിച്ച് കോടതിയില്‍ മൗനം പാലിച്ചതിലാണ് കുടുംബം ആക്ഷേപം ഉന്നയിച്ചത്.

കോടതിയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ പ്രതിസ്ഥാനത്തുള്ളവരുടെ കോളുകളുടെ വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നായിരുന്നു പോലീസിന്റെ മറുപടി. നവീന്റെ കുടുംബം പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളിലൊന്നാണ് ഫോണുകളുടെ ഫൊറന്‍സിക് പരിശോധന.

ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലാവുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്ത പി.പി. ദിവ്യയുടെ ഫോണിലെ വിവരങ്ങള്‍ നിര്‍ണായകമാണെന്നത് കുടുംബം ചൂണ്ടിക്കാട്ടുന്നു. യാത്രയയപ്പ് ദിവസം ദിവ്യ ആരെയൊക്കെ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങള്‍ കിട്ടണമെങ്കില്‍ ഫൊറന്‍സിക് പരിശോധന തന്നെ വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവ്യയുടേയും കണ്ണൂര്‍ ജില്ലാ കളക്ടറുടേയും, നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണവുമായെത്തിയ പ്രശാന്തന്റേയും ഫോണുകള്‍ വിശദപരിശോധനയ്ക്ക് അയച്ചെങ്കില്‍ മാത്രമേ കേസന്വേഷണം കൃത്യമായ വഴിയില്‍ നടക്കൂ എന്നാണ് കുടുംബം പറയുന്നത്.