play-sharp-fill
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകുന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട് പോലീസ് ചോദിച്ചു വാങ്ങുന്നില്ല: പി.പി. ദിവ്യയ്ക്ക് ജാമ്യം കിട്ടാനുള്ള തന്ത്രമാണന്ന് ആക്ഷേപം: തെറ്റു പറ്റിയെന്നാല്‍ കൈക്കൂലി വാങ്ങിയെന്നല്ല; സാങ്കേതിക കാര്യങ്ങളാല്‍ കാലതാമസം ഉണ്ടായി എന്നാണ് കളക്ടര്‍ ഉദ്ദേശിച്ചതെന്ന് സൂചന

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകുന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട് പോലീസ് ചോദിച്ചു വാങ്ങുന്നില്ല: പി.പി. ദിവ്യയ്ക്ക് ജാമ്യം കിട്ടാനുള്ള തന്ത്രമാണന്ന് ആക്ഷേപം: തെറ്റു പറ്റിയെന്നാല്‍ കൈക്കൂലി വാങ്ങിയെന്നല്ല; സാങ്കേതിക കാര്യങ്ങളാല്‍ കാലതാമസം ഉണ്ടായി എന്നാണ് കളക്ടര്‍ ഉദ്ദേശിച്ചതെന്ന് സൂചന

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിഎമ്മിനെ കുറ്റപ്പെടുത്തി കളക്ടര്‍ നവീന്‍ ബാബുവും ഒന്നും പറഞ്ഞിട്ടില്ലെന്ന് സൂചന.

ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ട് ഇനിയും പുറത്തു വന്നിട്ടില്ല. അതിനിടെയാണ് നിര്‍ണ്ണായക സൂചനകള്‍ പുറത്തു വരുന്നത്. അതേസമയം റവന്യു മന്ത്രി കെ. രാജന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റവന്യു റിപ്പോര്‍ട്ട് പോലീസ് അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ നല്‍കാനും ധാരണയായിരുന്നു.

ക്രിമിനല്‍ നടപടിപ്രകാരം പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വകുപ്പുതലത്തില്‍ നവീന്‍ ബാബു ഫയലുകളില്‍ കാലതാമസം വരുത്തിയിട്ടില്ലെന്നു വ്യക്തമാക്കാന്‍ റവന്യു അന്വേഷണ റിപ്പോര്‍ട്ട് ഏറെ പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തല്‍. എന്നാല്‍ പോലീസ് ആ റിപ്പോര്‍ട്ട് ചോദിക്കുന്നുമില്ല. പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന വിലയിരുത്തലുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇത് കൈക്കൂലി വാങ്ങിയെന്ന അര്‍ത്ഥത്തില്‍ അല്ലെന്ന സൂചനകളും അതില്‍ തന്നെയുണ്ട്. സാങ്കേതിക കാര്യങ്ങള്‍ കാരണം കാലതാമസം ഉണ്ടായിട്ടുണ്ട് എന്ന തരത്തിലാണ് ഇതിന് ശേഷമുള്ള കളക്ടറുടെ തുടര്‍ വിശദീകരണം. ഏത് സാഹചര്യത്തിലാണ് തെറ്റു പറ്റിയെന്ന് പറയാത്തതാണ് കളക്ടറുടെ വിശദീകരണത്തിലെ ഏക പ്രശ്‌നം.

ആറു പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കിയ ഫയലും അന്വേഷണത്തിനിടെ പരിശോധിച്ചു. എല്ലാ ഫയലിനും ഒരേ സമയമാണ് എടുത്തത്. ടൗണ്‍ പ്ലാനറുടെ എന്‍ഒസി വൈകിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് അന്വേഷണത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കളക്ടറുടെ ‘തെറ്റു പറ്റിയെന്ന’ വാക്കില്‍ പിടിച്ച്‌ ജാമ്യം നേടാനാണ് പിപി ദിവ്യയുടെ ശ്രമം. ഇതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

ചോദ്യം ചോദിച്ച്‌ ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് മേല്‍പറഞ്ഞ പരാമര്‍ശമുള്ളത്. എ.ഡി.എം കൈക്കൂലി വാങ്ങി, പെട്രോള്‍ പമ്പിന് അനുമതി വൈകിപ്പിച്ചു തുടങ്ങിയവയവയിരുന്നു ആരോപണം.

ഇതിനോടെല്ലാം കളക്ടര്‍ പ്രതികരിച്ചിട്ടുണ്ട്. തെറ്റു പറ്റിയെന്ന് പറയുന്നത് കൈക്കൂലി വാങ്ങിയെന്ന് അല്ലെന്ന തരത്തിലാണ് കളക്ടറുടെ വിശദീകരണത്തില്‍ നിന്നും അന്വേഷണ വിലയിരുത്തലുണ്ടാകുന്നത്. കളക്ടറെ മാറ്റുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ ഉപ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ വൈകും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയ ശേഷമാകും മാറ്റങ്ങള്‍.

എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റവന്യു അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ നടപടി തത്ക്കാലമില്ലെന്നാണ് സൂചന. റവന്യു അന്വേഷണത്തിനു സമാന്തരമായി പോലീസ് അന്വേഷണം കൂടി നടക്കുന്ന സാഹചര്യത്തില്‍ അതുകൂടി പൂര്‍ത്തിയായ ശേഷമുള്ള റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമുള്ള തുടര്‍ നടപടി സ്വീകരിക്കാമെന്നാണു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.

അതേസമയം, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവരുടെ സ്ഥലംമാറ്റം ഉപതെരഞ്ഞെടുപ്പുകള്‍ക്കു ശേഷമാകാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചടവും നിലവിലുണ്ട്. ഇതിനാല്‍ ഇവിടങ്ങളിലെ കളക്ടര്‍മാരെ മാറ്റാനാകില്ല.

തെരഞ്ഞെടുപ്പിനിടയില്‍ കളക്ടറെ മാറ്റുന്നതു സര്‍ക്കാരിനു കൂടുതല്‍ വിമര്‍ശനത്തിനും ഇടയാക്കിയേക്കാം. ഇതിനാല്‍ കളക്ടര്‍മാരെ കൂട്ടത്തോടെ മാറ്റുന്‌പോള്‍, കണ്ണൂര്‍ കളക്ടറേയും മാറ്റാമെന്നാണ് ആലോചന. എഡിഎമ്മിന്റെ ദുരൂഹ മരണവുമായി മാറ്റത്തിന് ബന്ധമുണ്ടെന്ന കാരണം ഇതിന് ഇടയാക്കില്ല