
എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സംമ്പാതന കേസില്‍ വിജിലൻസ് കോടതിയുടെ തുടർനടപടികള്‍ ഹെെക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഓണാവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇടക്കാലത്തേക്ക് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിജിലൻസ് കോടതിയുടെ വിധിയില്‍ ചില സംശയങ്ങള്‍ ഹെെക്കോടതി ഉന്നയിച്ചിരുന്നു. ഈ സംശയങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദവാദത്തിനായി മാറ്റിയത്.
തനിക്ക് ക്ലീൻ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ പ്രത്യേക കോടതി വിധിക്കെതിരെ എംആർ അജിത്കുമാറാണ് ഹെെക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group