
ആദിവാസി-ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജനങ്ങൾ തള്ളി: കോട്ടയം നഗരത്തിൽ വ്യാപാരികൾ കടകൾ തുറന്നു: പൊതു ഗതാഗതങ്ങൾ നിരത്തിലിറങ്ങി: കോട്ടയത്തെ ജനങ്ങൾ ഹർത്താൽ പൂർണമായി തള്ളിക്കളഞ്ഞു
സ്വന്തം ലേഖകൻ
കോട്ടയം:
ആദിവാസി-ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ജനങ്ങൾ തള്ളിക്കളഞ്ഞു.
കോട്ടയത്ത് വാഹന ഗതാഗതം സുഗമമായി നടക്കുന്നുണ്ട്. കെ എസ് ആർ ടി സിയുടെ മുഴുവൻ സർവീസും മുടക്കമില്ലാതെ നടക്കുന്നു. സ്വകാര്യ ബസുകളും സർവിസ് നടത്തുന്നു. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. ഓട്ടോയും ടാക്സിയും അടക്കം ഓടുന്നുണ്ട്.
കടകൾ പൂർണമായും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
മാർക്കറ്റുകളും തടസമില്ലാതെ പ്രവർത്തിക്കുന്നു. ഒരു സാധാരണ ദിവസം പോലെയാണ് കോട്ടയം ഇന്ന്.
കോട്ടയത്ത് സമരം ആഹ്വാനം ചെയ്ത സംഘടനകൾ വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് അടക്കമുള്ള വൻ പ്രചാരണങ്ങൾ നടത്തിയെങ്കിലും ജനങ്ങൾ ഹർത്താലിനെ പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകൾ തുറക്കരുതെന്നും വാഹനങ്ങൾ നിരത്തിലിറക്കാതെ ഹർത്താലുമായി സഹകരിക്കണമെന്നുമായിരുന്നു സമരക്കാർ ആവശ്യപ്പട്ടെത്. വാഹനങ്ങൾ തടയാൻ സാധ്യതയുണ്ടെന്നു കരുതിയെങ്കിലും ഒരിടത്തും വാഹന ഗതാഗതത്തെ തടസപ്പെടുത്തിയതായി റിപ്പോർട്ടില്ല.
.
എസ് സി .എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, ഈ വിഭാഗങ്ങ ളിൽ ‘ക്രീമിലെയർ’ നടപ്പാക്കാനും 2024 ആഗസ്റ്റ് 1 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇത് കേരളത്തിൽ
ഹർത്താൽ ആയി നടത്താനാണ് വിവിധ ആദിവാസി – ദലിത് സംഘടനകൾ തീരുമാനിച്ചത്.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിധിക്കെതിരെ വിവിധ ദലിത് – ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തത്.
സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തണമെന്നതാണ് മുഖ്യമായ ആവശ്യം.