തോല്‍പ്പെട്ടിയില്‍ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ കൊലപാതകം ആരോപിച്ച് കുടുംബം; തലയുടെ പിന്നിൽ മർദ്ദനമേറ്റത്തിൻ്റെ ലക്ഷണം; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം

Spread the love

വയനാട്: കാട്ടിക്കുളം തോല്‍പ്പെട്ടിയില്‍ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച്‌ കുടുംബം. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

video
play-sharp-fill

19 കാരനായ വിഷ്ണുവിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയിലെ പെണ്‍സുഹൃത്തിനെ കാണാനായി രാവിലെ വീട്ടില്‍ നിന്ന് പോയിരുന്നു. എന്നാല്‍ വിഷ്ണു അബോധാവസ്ഥയിലാകുകയും പെണ്‍സുഹൃത്തും സഹോദരനും ചേര്‍ന്ന് കുട്ടയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

വിഷ്ണുവിന്റെ തലയുടെ പിന്‍ഭാഗത്ത് മര്‍ദനമേറ്റ നിലയിലാണ് മൃതദേഹമുണ്ടായതെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഒ ആര്‍ കേളുവിന് പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെയാണ് വിഷ്ണുവിന്റെ സംസ്‌കാരം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group