
ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ വിഖ്യാത പോസില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അദിതി രവി; ഏറ്റെടുത്ത് ആരാധകർ; രസകരമായ കമൻ്റുകളുമായി സോഷ്യൽ മീഡിയ
കൊച്ചി: അലമാര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അദിതി രവി.
ഊഴം, ട്വല്‍ത്ത് മാൻ, പത്താംവളവ്, നേര് എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
നായികയായും സഹനടിയായും അദിതി രവി രംഗത്തുണ്ട്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ അദിതി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ മാതൃകയില്‍ ലോക്കറ്റണിഞ്ഞ് സോഫയില്‍ കിടന്നു പോസ് ചെയ്യുന്ന അദിതിയാണ് ചിത്രങ്ങളില്‍ ഉള്ളത്. റോസിനെ പോലെയുണ്ട് എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
ജാക്ക് എവിടെപ്പോയി എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇത് ഇങ്ങനെയല്ല എന്ന കമന്റിനുള്ള അദിതിയുടെ രസകരമായ മറുപടിയും കൈയടി നേടുന്നുണ്ട്. ഇങ്ങനെ മതി എന്നായിരുന്നു അദിതിയുടെ മറുപടി.
ബിഗ് ബെൻ ആണ് അദിതിയുടെ ഏറ്റവും പുതിയ ചിത്രം. ഷാജി കൈലാസ് ചിത്രം ഹണ്ടിലും അദിതി വേഷമിടുന്നു. ഭാവനയാണ് ചിത്രത്തിലെ നായിക.