വിവാഹം കഴിച്ചാൽ പോലും എല്ലാ പെൺകുട്ടികളുടെയും മനസ്സിൽ അതുതന്നെയാണ് ആ​ഗ്രഹം; എന്നാൽ പുരുഷന്മാരാണ് സമ്മതിക്കാത്തത്; ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് അതിഥി രവി

Spread the love

മലയാള സിനിമയിലെ യുവനടിയും മോഡലുമാണ് അതിഥി രവി. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാണ് താരം. ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് താരം.

video
play-sharp-fill

സ്റ്റാർവാല്യു ഉളളതുകൊണ്ട് മാത്രം സിനിമകൾ വിജയിക്കണമെന്നില്ലെന്നാമ് താരം പറയുന്നത്. വിവാഹം കഴിച്ചാൽ പോലും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്നത് ഇപ്പോഴുളള എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ്.

ബിഗ് ബെൻ എന്ന ചിത്രത്തിലെ അത്തരത്തിൽ ഒരു സന്ദേശം കൊടുക്കാൻ ലഭിച്ചത് വലിയ കാര്യമാണ്. അത്തരം മാ​റ്റങ്ങൾ ഇപ്പോൾ വന്നുകഴിഞ്ഞു. 100 പുരുഷന്മാരെടുത്താൽ അതിൽ 20 പേരെങ്കിലും ഇത്തരത്തിൽ തടസം നിൽക്കുന്നവരാണ്. ആ 20 പേർക്ക് മനസിലാകാനാണ് ഞാൻ സിനിമയിൽ അത്തരത്തിൽ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ഒരു അമ്മ കുഞ്ഞിനെ കൊല്ലുന്നു. അപ്പോൾ എല്ലാ അമ്മമാരും അങ്ങനെയാണെന്ന് പറഞ്ഞാൽ എന്താണ് അവസ്ഥ. എല്ലാം വ്യക്തിപരമാണ്. സിനിമകളുടെ കണ്ടന്റ് അനുസരിച്ച് ഹി​റ്റാകുന്ന സിനിമകളാണ് ഇപ്പോഴുളളത്. വലിയ സ്​റ്റാർ വാല്യു ഉളളതുകൊണ്ട് മാത്രം സിനിമകൾ വിജയിക്കണമെന്നില്ല.

കണ്ടന്റും പ്രധാനമാണ്. നമ്മുടെ ജീവിതത്തിലുടനീളം നിലനിൽക്കുന്നത് കുടുംബമാണ്. ബാക്കിയുളളവരെല്ലാം പേരുപോലെ വന്നുപോകുന്നവരാണ്. തരത്തിന്റെ പുതിയ ചിത്രമാണ് ‘ബിഗ് ബെൻ’. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ബിനോ അ​ഗസ്റ്റിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

നവാ​ഗത സംവിധായകന്റെ പതർച്ചയില്ലാതെ ബിനോ തന്റെ അരങ്ങേറ്റം മികച്ചതാക്കി. ത്രില്ലർ സ്വഭാവത്തിലുള്ള ഫാമിലി ഡ്രാമ എന്ന നിലയിൽ പ്രക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന അനുഭവമാണ് ബിഗ് ബെന്‍ സമ്മാനിക്കുക എന്നാ‌ണ് അണിയറ പ്രവർത്തകർ പറയുന്നത്.