ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലെ വിരോധം, ബിവറേജിൽ വെച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു ; കേസിൽ മുട്ടുചിറ സ്വദേശിയെ അറസ്റ്റ് ചെയ്ത് കടുത്തുരുത്തി പോലീസ്

Spread the love

കടുത്തുരുത്തി : ബിവറേജില്‍ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുട്ടുചിറ ആയാംകുടി മേലേടത്തു കുഴുപ്പിൽ വീട്ടിൽ അനുരാഗ് (27) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:30 ന് ആദിത്യപുരത്ത് പ്രവർത്തിക്കുന്ന ബിവറേജിൽ എത്തിയ മുട്ടുചിറ സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന ഷേവിങ് ബ്ലേഡ് കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

യുവാവ് ബിവറേജിൽ എത്തിയ സമയം അനുരാഗിന്റെ കൂടെയുണ്ടായിരുന്നയാളുടെ ഷോൾഡറിൽ യുവാവ് മുട്ടിയതിനെ തുടർന്ന് ഇയാൾ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം യുവാവ് ബിവറേജിൽ നിൽക്കുന്ന സമയം ഇവർ സംഘം ചേർന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ ധനപാലൻ കെ, എസ്.ഐ മാരായ ശരണ്യ എസ്.ദേവൻ, സജി ജോസഫ്, സി.പി.ഓ മധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിക്ക് കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.