അപ്രതീക്ഷിതമായി പരീക്ഷാ തലേന്ന് ശസ്ത്രക്രിയ; ഇത് ശസ്ത്രക്രിയയുടെ വേദനയെ അതിജീവിച്ച വിജയം; ആനിക്കാട് സ്വദേശി ആദിത്യന് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം

Spread the love

പള്ളിക്കത്തോട്: അപ്രതീക്ഷിതമായി പരീക്ഷാ തലേന്ന് ശസ്ത്രക്രിയ വേണ്ടി വന്ന ആദിത്യന് മികച്ച വിജയം.

ആനിക്കാട് സെന്‍റ് തോമസ് ഹൈസ്കൂള്‍ വിദ്യാർഥി ആനിക്കാട് മേനോംതുണ്ടത്തില്‍ അനീഷ് മോഹൻ – ദീപ ദമ്പതികളുടെ മകനാണ് ആദിത്യൻ. സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ കൂടി ബാക്കിയുള്ളപ്പോളാണ് വയറു വേദനയെത്തുടർന്ന് ആദിത്യനെ പാലാ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്.

യൂറോളജിസ്റ്റ് ഡോ. വിജയ് രാധാകൃഷ്ണന്‍റെ നേതൃത്തില്‍ നടത്തിയ പരിശോധനയെ തുടർന്ന് ആദിത്യന് ഉടൻ ശസ്ത്രക്രിയ വേണ്ടി വന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു ശസ്ത്രക്രിയ. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജായി ആദിത്യൻ പരീക്ഷ പൂർത്തിയാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ അധികൃതർ പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കി നല്‍കി. അഞ്ച് എ പ്ലസ് സഹിതമാണ് ആദിത്യന്‍റെ വിജയം.