video
play-sharp-fill

എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് എനിക്ക് ചുറ്റുമുള്ളത്, ഒരു പക്ഷെ എന്റെ മരണം ഉൾപ്പെടെ : വെളിപ്പെടുത്തലുമായി ആദിത്യൻ ജയൻ

എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് എനിക്ക് ചുറ്റുമുള്ളത്, ഒരു പക്ഷെ എന്റെ മരണം ഉൾപ്പെടെ : വെളിപ്പെടുത്തലുമായി ആദിത്യൻ ജയൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് തനിക്ക് ചുറ്റിലുമുള്ളത്. വെളിപ്പെടുത്തലുമായി സീരിയൽ താരം ആദിത്യൻ ജയൻ. തന്റെ മരണം വരെ അവർ ആഗ്രഹിക്കുന്നുണ്ട്. അമ്മ മരിച്ചപ്പോഴുള്ളതിനു സമാനമായ വേദനയിലൂടെയാണ് രണ്ടു ദിവസമായി കടന്നു പോകുന്നത്. തന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ ആ വേദനയിലും ഒപ്പം നിന്നു. അവർക്കു വേണ്ടിയാണ് ആദിത്യൻ ഫെയ്‌സ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചത്.

ആദിത്യൻ ജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ കുറച്ചു വിഷമത്തിലായിരുന്നു. എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവർ ആണ് ചുറ്റുമുള്ളത്. എന്റെ മരണം ഉൾപ്പെടെ… അത് എനിക്കു നന്നായി മനസ്സിലായി. പക്ഷേ എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കൾ, അതിൽ പെൺസുഹൃത്തുക്കളും ആൺസുഹൃത്തുക്കളുമുണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.

2013 ൽ എന്റെ അമ്മ എന്നെ വിട്ടു പോയപ്പോൾ ഉണ്ടായതു പോലയുള്ള വിഷമം ആയിരുന്നു, പക്ഷേ കാര്യം പോലും അറിയാതെ എന്റെ ഒപ്പം നിന്ന എന്റെ സുഹൃത്തുക്കൾക്ക് കൂപ്പുകൈ. അതിൽ നിന്നും ഞാൻ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദനയായിരുന്നു. സാരമില്ല ഇതൊക്കെ ഒരു എക്‌സ്പീരിയൻസ് ആണ്.