
ആദ്യവിവാഹത്തിലുള്ള കുട്ടിയുടെ കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് വധഭീഷണിയിൽ എത്തിയത് ; ഞാൻ നാറിയതിനെക്കാൾ കൂടുതൽ നീ നാണംകെടുമെന്ന് ആദിത്യന്റെ ഭീഷണി : സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ട് അമ്പിളി ദേവി
സ്വന്തം ലേഖകൻ
കൊല്ലം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് ആദിത്യന്റെയും അമ്പിളിയുടെയും വിഷയവും പിന്നാലെയുള്ള വിവാദങ്ങളും.
ഇപ്പോഴിതാ ആദിത്യൻ വീട്ടിലെത്തി വധഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അമ്പിളി ദേവി.കഴിഞ്ഞ 23 ന് നടന്ന സംഭവങ്ങളാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പിളി ദേവിയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയുടെ കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന്റെ തുടക്കമെന്നും അതാണ് വധഭീഷണി വരെ എത്തിച്ചതെന്നും താരം പറയുന്നു.’നിങ്ങൾ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ടെന്ന ആദിത്യന്റെ സംസാരം തനിക്ക് വളരെ വിഷമമുണ്ടാക്കി.
പിന്നീട് ഒരു ദിവസം മൂത്തകുട്ടിക്ക് വസ്ത്രം വാങ്ങിക്കൊണ്ടുവന്ന് കൊടുക്കുന്നത് തടഞ്ഞതാണ് പ്രകോപനം ഉണ്ടാക്കിയത്. ജയൻ ചേട്ടൻ ഇനി അപ്പുവിന് വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുത്തോളൂ, അപ്പുവിന് കൊടുക്കാൻ ഞാനുണ്ടെന്നും പറഞ്ഞു.
പിന്നീട് അദേഹം ഒരുപാട് കാര്യങ്ങൾ സംസാരിക്കുകയും ആ വസ്ത്രം എടുത്തെിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതിനുശേഷം പുറത്തേക്ക് പോയി ഗേറ്റിൽ ചവിട്ടി. പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനേയും തീർത്തുകളയും എന്ന് ഭീഷണിയും മുഴക്കി.
അതിനു ശേഷം ഇത് പുറത്തറിയരുത് എന്നു പറഞ്ഞും ഭീഷണിപ്പെടുത്തിയതായി അവർ കൂട്ടിച്ചേർത്തു. പുറത്തറിഞ്ഞാൽ താൻ നാറിയതിനേക്കാൾ കൂടുതൽ നീ നാണംകെടും എന്ന് പറഞ്ഞായിരുന്നു പിന്നീട് ഭീഷണിപ്പെടുത്തിയതെന്നും അമ്പിളി ദേവി പറയുന്നു.