‘പുതിയ നാഴികക്കല്ല് സൃഷ്ടിച്ച്‌ ഇന്ത്യ’; ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്തെത്തി; വിജയവാര്‍ത്ത അറിയിച്ച്‌ പ്രധാനമന്ത്രി

Spread the love

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി.

video
play-sharp-fill

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിജയ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ആദിത്യ എല്‍ വണ്‍ നിശ്ചിത ഭ്രമണപഥത്തിലെത്തി. ഇന്ത്യ മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.

ശാസ്ത്രജ്ഞരുടെ അര്‍പ്പണ ബോധത്തിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകീട്ട് നാലോടെയാണ് നിര്‍ണായക ഭ്രമണപഥ മാറ്റം നിര്‍വ്വഹിച്ചത്. ലോകത്തിന്റെ മുഴുവൻ സഹകരണത്തോടെയാണ് ഐഎസ്‌ആര്‍ഒ ബംഗളൂരിലെ ടെലിമെട്രി കേന്ദ്രത്തില്‍ നിന്ന് ഇത് നിര്‍വ്വഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രയാൻ 3 വിജയകരമാക്കിയതിന് പിന്നാലെയാണ് ഐഎസ്‌ആര്‍ഒ ഇന്ത്യയുടെ ആദ്യസോളാര്‍ സ്‌പേസ് ഒബ്സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍ 1 സെപ്തംബര്‍ രണ്ടിന് വിജയകരമായി വിക്ഷേപിച്ചത്. ലഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കി വിക്ഷേപിച്ച പേടകം 125 ദിവസം നീണ്ടയാത്രയ്‌ക്കൊടുവില്‍ ജനുവരി ആറിന് ലഗ്രാഞ്ച് പോയിന്റിലെത്തി.