ആടിനെ തെരുവ് നായ കടിച്ചു കീറി കൊന്നു: മറ്റൊരാടിന് ഗുരുതര പരിക്ക്: കോട്ടയം തോട്ടകത്താണ് സംഭവം:തെരുവ് നായ്ക്കളുടെ ശല്യം മൂലം കോഴിയും താറാവും വളർത്തൽ നിർത്തി നാട്ടുകാർ.

Spread the love

തോട്ടകം: കൂട്ടമായി പാഞ്ഞെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരാട് ചത്തു. മറ്റൊരാടിന് ഗുരുതരമായി പരിക്കേറ്റു. തലയാഴംതോട്ടകം നീലാംബരിയിൽ മഞ്ജുവിൻ്റെ ഒന്നരവയസ് പ്രായമുള്ള ആടാണ് ചത്തത്.

ആടിനെ ആക്രമിക്കുന്നത് കണ്ട് വഴിയിലൂടെ പോയവർ ബഹളം വച്ചതിനാൽ ഇവരുടെ മറ്റു മൂന്ന് ആടുകൾ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു.കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആടിനെ വളഞ്ഞിട്ട് ആക്രമിച്ചു നിമിഷങ്ങൾക്കകം കടിച്ചു കൊല്ലുകയായിരുന്നു.

തോട്ടകം ചിറയിൽപറമ്പ് ലതയുടെ മൂന്ന് ആടുകളിൽ ഒന്നിനെ തെരുവുനായ്ക്കൾ കടിച്ചു പരിക്കേൽപിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ തെരുവു നായ്ക്കൾ കൂട്ടമായെത്തി ആടിനെകടിച്ചു ഗുരുതരമായി പരിക്കേൽപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആടിൻ്റെ കരച്ചിൽ കേട്ട് ലത വടിയുമായി ഓടിച്ചെന്നപ്പോൾ നായ്ക്കൾ ഓടിമറഞ്ഞു. ഗുരുരമായി പരിക്കേറ്റ ആടിനെ കുത്തിവയ്പിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ലത. നിർധന കുടുംബങ്ങൾ അധികവരുമാനത്തിനായി വളർത്തുന്ന കോഴികൾ,

താറാവുകൾ ആടുകൾ തുടങ്ങിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ദിനംപ്രതി കൊല്ലപ്പെടുന്നതിനാൽ പലരും ആടു കോഴിവളർത്തലിൽ നിന്നു പിൻവാങ്ങാൻ നിർബന്ധിതരാകുകയാണ്.