അടി കപ്യാരേ കൂട്ടമണിക്ക് ശേഷം വീണ്ടുമൊരു മുഴുനീള കോമഡി ചിത്രം; ‘അടി നാശം വെള്ളപ്പൊക്കം’ ടീസര്‍ പുറത്ത്

Spread the love

കൊച്ചി: സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറില്‍ മനോജ് കുമാർ കെ പി നിർമ്മിച്ച അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കുന്ന ‘അടിനാശം വെള്ളപ്പൊക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി.

video
play-sharp-fill

ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ മൂന്നു നാലു വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രം കൂടിയായിരിക്കുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്.

കുറെ വർഷങ്ങള്‍ക്കുശേഷം പ്രേംകുമാർ തന്റെ കോമഡി പ്രകടനവുമായി ശക്തമായി തിരിച്ചു വരുന്ന ചിത്രം കൂടിയാണ് അടിനാശം വെള്ളപൊക്കം എന്ന പ്രതീക്ഷ കൂടി ടീസർ തരുന്നുണ്ട്. അതോടൊപ്പം ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ് എന്നിവരും ടീസറില്‍ കോമഡി രംഗങ്ങളുമായി മുൻപിട്ട് നില്‍ക്കുന്നുണ്ട്.‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 വർഷങ്ങള്‍ക്ക് മുൻപ് ഡിസംബറില്‍ ആയിരുന്നു എ ജെ വർഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അടി കപ്യാരേ കൂട്ടമണി എന്ന സിനിമ പുറത്തിറങ്ങിയത്. അന്ന് സൂപ്പർഹിറ്റായ ചിത്രത്തിന് ഇന്നും റിപീറ്റ്‌ ഡിജിറ്റല്‍ ഓഡിയൻസ് ഉണ്ട്. വീണ്ടും വർഷങ്ങള്‍ക്ക് ശേഷം മറ്റൊരു കോമഡി എന്റെർറ്റൈനറുമായി സംവിധായകൻ എത്തുമ്പോള്‍ പ്രേക്ഷകർക്കു പ്രതീക്ഷ കൂടുതലാണ്.

മഞ്ജു പിള്ള, ബാബു ആന്റണി, ജോണ്‍ വിജയ്, അശോകൻ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, രാജ് കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ്‌ തോമസ്, പ്രിൻസ്, ലിസബേത് ടോമി തുടങ്ങിയവരും ‘അടി നാശം വെള്ളപ്പൊക്കം’ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.