നഗ്നരായി പ്രകൃതിദത്ത ആയുധങ്ങളുമേന്തി നില്‍ക്കുന്ന ആദിമ മനുഷ്യരെ ലോകത്ത് ആദ്യമായി കണ്ടെത്തി: ആമസോണ്‍ മഴക്കാടുകളില്‍ നിന്നുള്ള ഡ്രോൺ ദൃശ്യങ്ങൾ പുറത്തു വന്നു.

Spread the love

ഡൽഹി: ലോകത്ത് ആദ്യമായി ആമസോണ്‍ മഴക്കാടുകളില്‍ ഒരു കൂട്ടം ആദിമ മനുഷ്യരെ കണ്ടെത്തി. നഗ്നരായി പ്രകൃതിദത്ത ആയുധങ്ങള്‍ (മരം, കല്ല്, മറ്റ്

video
play-sharp-fill

ലോഹങ്ങള്‍) വഹിച്ചുകൊണ്ട് നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആമസോണ്‍ മഴക്കാടുകളില്‍ ഇത്രയും സമ്പർക്കമില്ലാത്ത ഒരു ഗോത്രത്തെ മുമ്പ് കണ്ടിട്ടില്ലെന്നാണ് സൂചന.

ഡ്രോണ്‍ കണ്ടതിനുശേഷം, അവർ ആയുധങ്ങള്‍ താഴ്‌ത്തി. ആമസോണ്‍ മഴക്കാടുകളിലെ ആഴങ്ങളില്‍ ഒളിച്ചിരിക്കുന്ന പുറം ലോകവുമായി സമ്പർക്കമില്ലാത്ത ഈ ഗോത്രത്തിന്റെ ഇതുവരെ കാണാത്ത ഹൈ-ഡെഫനിഷൻ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെറുവിയൻ ആമസോണ്‍ മേഖലയിലെ മാഷ്‌കോ പിറോ ഗോത്രത്തില്‍ നിന്നുള്ളതാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. നദീതീരത്ത് നടക്കുന്ന ഇവർ വില്ലും അമ്പും മറ്റ് ആയുധങ്ങളും പിടിച്ച്‌ സന്ദർശകരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്. വള്ളങ്ങളില്‍ പഴങ്ങള്‍ , കരിമ്പ് എന്നിവ ഇവർക്കായി നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.