അടിമാലിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; ഒളിവിലായിരുന്ന യുവാവ് പിടിയില്‍
സ്വന്തം ലേഖിക
ഇടുക്കി: അടിമാലിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
അടിമാലി സ്വദേശിയായ നിധിന് (26) തങ്കച്ചനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയില്‍ പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലായതോടെ നിധിന് ഒളിവില്‍ പോയി. നിധിനെ ഒളിവില്‍ പോകാന്‍ സഹായിച്ച നാല് സുഹൃത്തുക്കളെ ഇന്നലെ അടിമാലി പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ഇതറിഞ്ഞ നിധിന് രാവിലെ അഭിഭാഷകനോടൊപ്പം അടിമാലി പൊലീസില്‍ ഹാജരാകാന്‍ നടപടി ആരംഭിച്ചിരുന്നു. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് നിധിന് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കുട്ടിയുടെ മാതാവും സഹോദരനും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡപ്പിച്ചിരുന്നത്. പോക്സോ വകുപ്പ് വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.