video
play-sharp-fill

അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; വിവരം അറിഞ്ഞതോടെ മാതാവ് ബോധരഹിതമായി വീണു; കടുത്ത വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച്  മുങ്ങിയ പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

ഇടുക്കി: അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. മൂന്ന് മാസം ഗര്‍ഭിണിയായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം രണ്ടാനച്ഛന്‍ കടന്നു കളഞ്ഞു. കുറേ നാളുകളായി രണ്ടാനച്ഛന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

വയറുവേദനയെ തുടർന്ന് അമ്മയും രണ്ടാനഛനും ചേർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. വിവരം അറിഞ്ഞതോടെ മാതാവ് ബോധ രഹിതമായി വീണു.

ഉടനെ തന്നെ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇവര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group