അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ചെറിയ മീനല്ല; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം കണ്ട് വിജിലൻസ് ഞെട്ടി; റേഞ്ച് ഓഫിസർക്ക് ഏഴരക്കോടിയുടെ അധികസ്വത്ത്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ചെറിയ മീനല്ല. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം കണ്ട് വിജിലൻസ് ഞെട്ടി.

മരം മുറി വിവാദത്തെ തുടര്‍ന്ന് നടപടി നേരിട്ട അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണിന് ഏഴരക്കോടിയുടെ അധികസ്വത്തുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിമാലി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ റേഞ്ച് ഓഫീസറായിരിക്കെ ജോജി ജോണ്‍ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ യൂണിറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തു.

തുടര്‍ന്നാണ് സ്‌പെഷ്യൽ സെല്‍ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തില്‍ ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോര്‍ട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തത്.