
അടിമാലിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; 2.042 ഗ്രാം പ്രതികൾ താമസിച്ച ലോഡ്ജിൽ നിന്ന് കണ്ടെടുത്തു
സ്വന്തം ലേഖകൻ
ഇടുക്കി: അടിമാലിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ.എറണാകുളം നേര്യമംഗലം സ്വദേശികളായ മുരീക്കൽ വീട്ടിൽ ജോൺസൺ എൽദോസ് (20), കാനാട്ടുകുടിയിൽ അനിലേഷ് തങ്കൻ, മുവാറ്റുപുഴ മുറി തോട്ടത്തിൽ ആൽവിൻ ചാക്കോ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഗ്രാമിന് ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയും പത്ത്
ഓണം സ്‍പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിൽ സംശയാസ്‍പദമായി കണ്ട യുവാക്കളെ ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് 2.042 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കൾഅറസ്റ്റിലായത്..
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കുമെന്ന് എക്സ്സൈസ് അറിയിച്ചു. അടിമാലി റേഞ്ച് ഇൻസ്‍പെക്ടർ എ കുഞ്ഞുമോന്റെ നേതൃത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.എ സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ മീരാൻ കെ.എസ്, ഡൈവർ ശരത് എസ്.പി എന്നിവരാണ് പങ്കെടുത്തത്.