അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പുനല്‍കാൻ സർക്കാർ തയ്യാറാകുന്നില്ല; പ്രതിഷേധവുമായി ക്യാമ്പിലെ അന്തേവാസികള്‍

Spread the love

ഇടുക്കി:  അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതിഷേധവുമായി ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികള്‍. പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പുനല്‍കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി.

video
play-sharp-fill

മണ്ണിടിച്ചില്‍ മേഖലയിലേക്ക് തിരികെ പോകാനുളള നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്നും അന്തേവാസികള്‍ പറഞ്ഞു.

അടിമാലി  കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. മരിച്ച ബിജുവിൻ്റെതുള്‍പ്പെടെ ആറ് വീടുകള്‍ മണ്ണിനടിയിലായി. മണ്ണിടിച്ചില്‍ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. അതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group