അടിമാലി ഹണി ട്രാപ്പ് കേസ്: അറസ്റ്റിലായ പ്രതികൾ നേരത്തെ ഓട്ടോ ഡ്രൈവറിൽ നിന്നും 75000 രൂപ തട്ടിയെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
ഇടുക്കി: അടിമാലിയിലെ ഹണി ട്രാപ്പ് കേസിലെ പ്രതികൾക്കെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. അടിമാലിയിലെ ഓട്ടോ ഡ്രൈവറെ ബലാത്സംഗ കേസിൽ കുടുക്കി 75000 രൂപ സംഘം തട്ടിയെടുത്തതായാണ് പരാതി. നിലവിൽ മൂന്ന് കേസുകളാണ് തട്ടിപ്പ് സംഘത്തിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അടിമാലിയില്‍ വ്യാപാരിയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസില്‍ ഒരു സ്ത്രീയും അഭിഭാഷകനും അടക്കം നാലു പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാൽ സംഘ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് സംഘം അടിമാലി സ്വദേശിയായ സിജു എന്ന ഓട്ടോേ ഡ്രൈവറിൽ നിന്നും 75000 രൂപ തട്ടിയെടുത്തതായാണ് പരാതി. കേസിലെ മുഖ്യ പ്രതിയായ ലതാ ദേവി ആറ് മാസം മുമ്പ് ഇയാളുടെ ഓട്ടോയിൽ കയറുകയും മൂന്നാർ ഭാഗത്തേക്ക് ഓട്ടം പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് കിലോമീറ്റർ പിന്നിട്ട ശേഷം ഇവർ പിന്നിൽ നിന്നും സിജുവിനെ കെട്ടിപ്പിടിക്കുകയും, മുഖത്ത് ഉമ്മ വക്കുകയും ചെയ്തു. ഭയന്നു പോയ താൻ ഇവരെ തിരിച്ച് അടിമാലിയിൽ ഇറക്കിവിട്ടുവെന്ന് സിജു പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് കുട്ടൻപുഴയിലെ ഒരു മാധ്യമ പ്രവർത്തകനെന്ന് സ്വയം പരിഡയപ്പെടുത്തി കേസിലെ മറ്റൊരു പ്രതിയായ ഷൈജൻ സിജുവിനെ ഫോണിൽ വിളിച്ചു. മാനസിക രോഗമുള്ള ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും, കേസ് ഒത്തു തീർപ്പാക്കാൻ 15 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു.
അടുത്ത ദിവസം സിജു 40000 രൂപ ലതാ ദേവിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും, 35000 രൂപ കേസിലെ മറ്റെീരു പ്രതിയും അഭിഭാഷകനുമായ ബെന്നി മാത്യുവിനെ ഏൽപ്പിച്ചതായും ഇയാൾ പൊലിസിനോട് വെളിപ്പെടുത്തി. അടിമാലിയിലെ വ്യാപാരിയെ ഹണി ട്രാപ്പ് കേസിൽ കുടുക്കി 15,00,00 രൂപ തട്ടിയെടുത്ത കേസിൽ ലതാ ദേവിയേയും ഷൈജനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ കൂട്ടു പ്രതിയും അഭിഭാഷകനുമായ ബെന്നി മാത്യുവിന് ഭാര്യമാതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ജാമ്യം റദ്ദാക്കി കോടതി പ്രതികളെ എല്ലാവരെയും രണ്ട് ദിവസത്തെ പൊലീസ് റിമാൻഡിൽ വിട്ടിരുന്നു.
ആൾമാറാട്ടം, തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടൽ, ഗൂഢാലോജന, ഭീഷണിപ്പെടുത്തി പണം അപഹരിക്കൽ, തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.