കഴുത്തില്‍ പിടിച്ചു തള്ളി; തോളില്‍ കൈകൊണ്ട് അടിച്ചു; ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മലയാളം പറഞ്ഞ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപികയുടെ മര്‍ദനം.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി : അടിമാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മലയാളം പറഞ്ഞ വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക മര്‍ദിച്ചു. അടിമാലിയിലെ സി.ബി.എസ്.ഇ. സ്കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്ധ്യാപികയുടെ ക്രൂരതയ്ക്ക് ഇരയായത്. ബുധനാഴ്ചയായിരുന്നു സംഭവം.അദ്ധ്യാപികയുടെ ചോദ്യത്തിന് വിദ്യാര്‍ത്ഥി മലയാളത്തിലാണ് മറുപടി നല്‍കിയതാണ് അദ്ധ്യാപികയെ രോഷാകുലയാക്കിയത്.

 

 

 

 

 

 

 

കുട്ടിയുടെ മലയാളം കേട്ട് ദേഷ്യം വന്ന അദ്ധ്യാപിക കുട്ടിയുടെ കഴുത്തില്‍ പിടിച്ചുതള്ളി. തോളില്‍ കൈകൊണ്ട് അടിക്കുകയും ചെയ്തു. പിതാവ് എത്തി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അദ്ധ്യാപിക മര്‍ദ്ദിച്ചെന്ന് കുട്ടി പറഞ്ഞെന്ന് ഡോക്ടര്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തി രക്ഷിതാവിനോട് മാപ്പ് പറഞ്ഞു. ഇനി ഇങ്ങനെ പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതോടെ രക്ഷിതാവ്, പൊലീസില്‍ പരാതി നല്‍കേണ്ടെന്ന് തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group