video
play-sharp-fill

മദ്യം വഴിയിൽക്കിടന്നതല്ല; വിഷം കലർത്തി കൊണ്ടുവന്നത്;  അടിമാലി അഫ്സരകുന്നിൽ നിന്നും മദ്യകുപ്പി വീണ് കിട്ടിയെന്ന് സുധീഷ് മെനഞ്ഞ കഥ; സുധീഷിന് മനോജുമായി ഉണ്ടായിരുന്ന സാമ്പത്തികതർക്കം  കൊലപാതകത്തിലെത്തിച്ചു; എന്നാൽ ഇരയായത് കുഞ്ഞുമോൻ

മദ്യം വഴിയിൽക്കിടന്നതല്ല; വിഷം കലർത്തി കൊണ്ടുവന്നത്; അടിമാലി അഫ്സരകുന്നിൽ നിന്നും മദ്യകുപ്പി വീണ് കിട്ടിയെന്ന് സുധീഷ് മെനഞ്ഞ കഥ; സുധീഷിന് മനോജുമായി ഉണ്ടായിരുന്ന സാമ്പത്തികതർക്കം കൊലപാതകത്തിലെത്തിച്ചു; എന്നാൽ ഇരയായത് കുഞ്ഞുമോൻ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: അടിമാലിയിൽ മദ്യം കുടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തി. വഴിയില്‍ കിടന്ന മദ്യം കുടിച്ച് ഒരാൾ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും ബോട്ടിലിൽ സംശയം തോന്നിയതാണ് കേസിൽ നിർണായകമായി. ഒടുവിൽ കുറ്റം സമ്മതിച്ച് സുധീഷ്. മദ്യം കുടിച്ച് മരിച്ച കുഞ്ഞുമോന്റെ ബന്ധുവാണ് പ്രതിയായ സുധീഷ്.

മദ്യം വഴിയിൽ കിടന്ന് കിട്ടിയതായിരുന്നില്ല. കൊലപാതകം നടത്താനായി സുധീഷ് കരുതിക്കൂട്ടി വിഷം കലർത്തി കൊണ്ടവന്നതായിരുന്നു. കുഞ്ഞുമോനെ കൊലപ്പെടുത്താനായിരുന്നില്ല സുധീഷ് ലക്ഷ്യമിട്ടിരുന്നത്. കൂടെ കുടിക്കാനുണ്ടായിരുന്ന മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി മരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കം കാരണമാണ് മനോജിനെ കൊല്ലാൻ സുധീഷ് തീരുമാനിച്ചതും മദ്യത്തിൽ വിഷം കലർത്തിയതും. ഇക്കാര്യം പ്രതി സമ്മതിച്ചെന്ന് ഇടുക്കി എസ് പി വ്യക്തമാക്കി.

വഴിയിൽ കിടന്ന് കിട്ടിയതാണെന്ന് പറഞ്ഞ് മദ്യം കൊണ്ടുപോയി കൊടുക്കുകയായിരുന്നു എന്നും സുധീഷ് പൊലീസിനോട് വിവരിച്ചു. സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. .