
അടിമാലി കൂമ്പൻപാറ ലക്ഷംവീട് ഉന്നതിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ച സംഭവത്തില്‍ അടിമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു .നിലിവില്‍ ആരേയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം എൻഎച്ച്‌എഐ പ്രതിചേർക്കണോ എന്നതില്‍ തീരുമാനമെടുക്കും.
ആളുകളെ മാറ്റിപ്പാർപ്പിച്ചിടത്തേക്ക് ബിജുവും ഭാര്യയും എത്തിയത് എങ്ങനെ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന ഇന്ന് നടത്തും.
കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചിട്ടും അപകടകരമായ രീതിയില്‍ എൻഎച്ച്‌എഐ നിർമ്മാണം നടത്തിയോ എന്ന കാര്യവും സംഘം പരിശോധിക്കും. അടിമാലി മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിർമ്മാണം താത്കാലികമായി നിർത്തിവെക്കാൻ കലക്ടർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



