“ഞാൻ ഒരു മുസ്ലീം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല ” , വിമർശകർക്ക് മറുപടിയുമായി ആദിൽ ഇബ്രാഹിം

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: നടനും അവതാരകനുമായ ആദിൽ ഇബ്രാഹിം കഴിഞ്ഞ ദിവസം വിവാഹിതനായി . തൃശൂർ സ്വദേശിയായ നമിതയാണ് ആദിലിന്റെ വധു. ആദിൽ തന്നെയാണ് താൻ വിവാഹിതനായ വിവരം പങ്കുവച്ചത്. വിവാഹവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വിമർശനവുമായി ചിലർ രംഗത്ത് എത്തി. അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിനെതിരേയായിരുന്നു വിമർശനം. വിമർശകർക്ക് ഇതിനു മറുപടിയുമായി വന്നിരിക്കുകയാണ് ആദിൽ.

ഒരു മുസ്ലിം ആയിരുന്നിട്ട് ഈ വിവാഹം തീർത്തും ഷോക്കായിപ്പോയെന്നും ആദിലിനെ അൺഫോള്ളോ ചെയ്യുകയാണെന്നുമായിരുന്നു ഒരു കമന്റ് . ഇതിനാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ആദിൽ മറുപടി നൽകിയത്,.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ആരെ വിവാഹം ചെയ്യണം എന്നത് തന്റെ മാത്രം തീരുമാനമാണെന്നും ആളുകളെ മനുഷ്യരായി മാത്രമേ താൻ കാണാറുള്ളൂ എന്നും ആദിൽ കുറിച്ചു

ആദിലിന്റെ പോസ്റ്റ് ഇങ്ങനെ

എന്നെയും തന്റെ വീട്ടുകാരെയും ഭാര്യയെക്കുറിച്ചും വളരെ നെഗറ്റീവായ കമന്റുകൾ കാണാനിടയായി. ആദ്യം ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കണ്ടെന്നാണ് ഞാൻ കരുതിയത്. ഞാൻ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ക്ഷമിക്കണം ഞാൻ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുള്ളു. അതുകൊണ്ടുതന്നെ രണ്ടു മനുഷ്യർ തമ്മിലുള്ള വിവാഹമാണിത്. ഞാൻ ഒരു മുസ്ലീം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല.

അതുകൊണ്ട് ഞാൻ എന്താണോ അതിനെ സ്നേഹിക്കുന്ന ഒരു യഥാർഥ മനുഷ്യൻ ആണെങ്കിൽ മാത്രം തുടർന്നും എന്നെ ഫോളോ ചെയ്താൽ മതി. അല്ലെങ്കിൽ ഇവരെപ്പോലെ നിങ്ങൾക്കും അൺഫോളോ ചെയ്യാം. എന്റെ വിശ്വാസം എന്താണെന്ന് തീരുമാനിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കും അവകാശമില്ല. ആദിൽ കുറിച്ചു.